പ്രണയിച്ച് വിവാഹം,പിന്നീട്‌ ഭാര്യയെ സംശയം; നടുറോഡില്‍ വെട്ടിക്കൊന്ന് ഭര്‍ത്താവ്

Written by Taniniram

Published on:

തിരുവനന്തപുരം: അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊന്നു. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് പിടികൂടി. കുടുംബപ്രശ്‌നമാണ് അരുംകൊലയിലേക്ക് കൊണ്ടെത്തിച്ചത്.

ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.

ഭാര്യയെ നിരന്തരം സംശയിച്ചിരുന്നു മനോജ്. വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്.

See also  വെള്ളം ഒഴുക്കിയത് സംബന്ധിച്ച തർക്കം; അയൽവാസിയെ അടിച്ചുകൊന്നു

Leave a Comment