Monday, March 31, 2025

ഭർത്താവിന്റെ ദേഹത്ത് ബ്രഹ്‌മരക്ഷസ്, യുവതിയെ നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Must read

- Advertisement -

താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ആരോപണം അടക്കം ഉയര്‍ന്നതോടെ പോലീസ് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയ യുവതിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

നഗ്നപൂജ നടത്താന്‍ തന്നോട് ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ ദേഹത്ത് ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്നപൂജ നടത്തിയാല്‍ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ഇവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. മുന്‍പ് പലയിടങ്ങളിലും ഇത്തരത്തില്‍ പൂജ നടത്തിയെന്നാണ് ഇയാള്‍ പറഞ്ഞതെന്നും പരാതിക്കാരി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ കാര്യമാണ് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. ഭര്‍ത്താവിന് മേല്‍ ബാധ കയറിയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ പിടിയിലായ ഭര്‍ത്താവും പ്രകാശനും ചേര്‍ന്ന് പുറത്ത് ഇറങ്ങിയാല്‍ ഉപദ്രവിക്കുമോ എന്ന പേടിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും യുവതി പറയുന്നു.

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിവാരം മേലെ പൊട്ടിക്കൈയില്‍ പി.കെ.പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി.ഷമീര്‍ (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പരാതിക്കാരിയായ യുവതി ഇപ്പോള്‍ പോലീസില്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുയാണ്. വീട്ടിലെത്തിയ പ്രകാശന്‍ പുട്ടുണ്ടാക്കുന്ന കുടത്തില്‍ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താന്‍ പൊടി കലക്കി. അത് ദേഹത്ത് കയറിയ ബ്രഹ്‌മരക്ഷസ് എന്ന ബാധയുടെ രക്തമാണെന്ന് പറഞ്ഞു.തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും. കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി താന്‍ അനുഭവിക്കുയാണെന്നും പരാതിക്കാരി പറയുന്നു.

See also  വിവാഹ൦ നടക്കാൻ മന്ത്രവാദം ; ഒടുവിൽ 56 കാരൻ 19 കാരിയെ ഗർഭിണിയാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article