രാത്രി ഒരുമിച്ച് മദ്യപാനം; രാവിലെ ചായകുടിക്കുന്നതിനിടെ തര്‍ക്കം ; വയോധികനെ കുത്തിക്കൊന്നു…

Written by Web Desk1

Published on:

കൊച്ചി (Kochi) : ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് സംഭവം ഉണ്ടായത്. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അപ്പോഴാണ് തര്‍ക്കമുണ്ടായത്. അതിന്റെ തുടര്‍ച്ചയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

See also  വിദ്യാർത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസിനു ഇമ്പോസിഷൻ നൽകി പോലീസ്…

Related News

Related News

Leave a Comment