ശ്രീകല കൊലക്കേസില്‍ നടന്നതെല്ലാം തുറന്ന് പറഞ്ഞ് സാക്ഷിയായ സുരേഷ്; കൊലയ്ക്ക് കാരണം പരപുരുഷ ബന്ധത്തിലുളള വിരോധം| FIR

Written by Taniniram

Published on:

ആലപ്പുഴ: 15 വര്‍ഷം മുമ്പ് നടന്ന മാന്നാര്‍ ശ്രീകല കൊലക്കേസില്‍ സാക്ഷിയായ സുരേഷ് പോലീസ് കസ്റ്റഡിയില്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. ആദ്യം സുരേഷിനെ കൊലപാതകത്തില്‍ പ്രതിചേര്‍ത്തിരുന്നൂവെങ്കിലും നടന്ന സംഭവങ്ങളിലെ നിര്‍ണായക വിവരങ്ങള്‍ കൃത്യമായി നല്‍കിയതോടെ സാക്ഷിയാക്കുകയായിരുന്നു. ശ്രീകലയുടെ ഭര്‍ത്താവുമായ അനിലിന്റെ ബന്ധുവാണ് സുരേഷ്. കലയുടെ മൃതദേഹം താന്‍ കണ്ടിരുന്നെന്ന് സുരേഷിന്റെ വെളിപ്പെടുത്തല്‍ കേസല്‍ നിര്‍ണായകമാകും. മൃതദേഹം മറവുചെയ്യാന്‍ അനില്‍ തന്റെ സഹായം തേടിയെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്നും സുരേഷ് പോലീസിന് മുന്നില്‍ മൊഴി നല്‍കി.

സുരേഷിന്റെ മൊഴിയനുസരിച്ച് 2009 ല്‍ അനില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് സുരേഷും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെത്. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടു.െ കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനില്‍ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് അനില്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഭയന്ന് ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.

See also  നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Leave a Comment