മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ബലാത്സംഗത്തിന് കേസെടുത്തു…

Written by Web Desk1

Published on:

കൊച്ചി (Kochi) : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയ‍ര്‍ന്നത്. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്ത സാഹര്യത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.

ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും മുകേഷ് എംഎൽഎക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം. നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കേസെടുത്ത സാഹചര്യത്തിൽ നിലപാട് മാറുമോ എന്നതിൽ ഇതുവരെയും വ്യക്തതയില്ല.

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. മറ്റുളളവ‍ര്‍ക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

See also  തൃശൂർ പൂരം കലക്കൽ അഞ്ച് മാസങ്ങൾക്ക് ശേഷം അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

Leave a Comment