വിവാഹത്തിന് തൊട്ടുമുൻപ് ജീവനൊടുക്കിയ ജിബിൻ നാട്ടിൽ വന്നിട്ട് ഒരാഴ്ച…

Written by Web Desk1

Published on:

മലപ്പുറം (Malappuram) : വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തിയത്. ജിബിന്‍റെ ഫോണിലെ കാളുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിന് ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു.

വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുൻപാണ് വിവാഹത്തിനായി നാട്ടിൽ വന്നത്. ജിബിന്റെ പെരുമാറ്റത്തിൽ യാതൊരു അസ്വഭാവികതയും വീട്ടുകാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിൻ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ആർക്കും അറിയില്ല. വീട്ടുകാര്‍ക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിൻ ജീവനൊടുക്കിയത്.

സംഭവത്തിൽ കരിപ്പൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജിബിന്‍റെ ഫോണിലെ കാളുകൾ അടക്കം പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

See also  വിവാഹം കഴിഞ്ഞല്ലോ നമുക്ക് ഒരുമിച്ചു താമസിച്ചു കൂടെ എന്നാവശ്യപ്പെട്ട ഭാര്യയെ 21 കാരൻ കുത്തിക്കൊന്നു

Related News

Related News

Leave a Comment