ശർക്കര കൊണ്ട് രുചികരമായ പുട്ട് വീട്ടില്‍ തയ്യാറാക്കാം…
വേണ്ട ചേരുവകൾ
പുട്ട് പൊടി – 2 പുട്ട് പൊടി
ശർക്കര – 1 കപ്പ്
തേങ്ങ – 1/2 മുറി തേങ്ങ
മഞ്ഞൾ പൊടി -1 മഞ്ഞൾ പൊടി
നെയ്യ് -2 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
വെള്ളം -1/2 കപ്പ്
തയ്യാറാകുന്ന വിധം
പുട്ടു പൊടിയിൽ ഒരു നുള്ള് മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴക്കുക. ഇനി അതിലേക്ക് ശർക്കര വെള്ളത്തിൽ അലിയിച്ചു ചേർത്തു പുട്ട് പൊടിയിൽ ചേർത്ത് കുഴക്കാം. ഇനി കുറച്ച് നെയ്യും കൂടി ചേർത്തു കുഴച്ചു എടുക്കുക. ശേഷം പുട്ട് കുറ്റിയിൽ തേങ്ങയും പുട്ട് പൊടിയും ചേർത്തു നിറച്ചു ആവിയിൽ വേവിച്ചു എടുക്കുക. ഇതോടെ രുചികരമായ ശര്‍ക്കര പുട്ട് റെഡി.