ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിൽ ജില്ലാകമ്മറ്റി അംഗം അടക്കം 14 സിപിഎമ്മുകാർ പ്രതികൾ ; ശിക്ഷ ഈ മാസം 30ന്

Written by Taniniram

Published on:

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ നാലുപേരെ കോടതി വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധം കൈയില്‍ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. കാഷ്യൂ ബോര്‍ഡ് ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹന്‍ അടക്കമുളളള നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

ഭാര്യയുടേയും രണ്ട് പെണ്‍മക്കളുടേയും മുന്നിലിട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമഭദ്രനെ അതിക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ്ന്വേഷിച്ചത്. 2019ലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. കേസില്‍ 126 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പല സാക്ഷികളും കൂറുമാറിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാറും മൊഴി നല്‍കിയിരുന്നു. 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മന്‍ 2022ല്‍ തൂങ്ങി മരിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പിഎസ് സുമന്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു

2010 ഏപ്രില്‍ 10-ന് രാത്രി ഒന്‍പത് മണിക്കാണ് ഐഎന്‍ടിയുസി ഭാരവാഹിയായ ബാലന്‍ എന്ന രാമഭദ്രനെ ഏരൂര്‍ കോണേടത്ത് ജംഗ്ഷനിലെ വാടകവീട്ടിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരിലായിരുന്നു കൊലപാതകം.

See also  കേരളം; ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം

Leave a Comment