ഇഡ്ഡലിയും ദോശയും നമ്മുടെ ദേശീയ ഭക്ഷണമാണ് എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം ആരാധകരാണ് ഈ പലഹാരങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇതിനോടൊപ്പം ചട്‌നി കൂടി ചേരുമ്പോഴാണ് ആ കോംമ്പോ ഉഷാറാവുന്നത്. എന്നാല്‍ ഇനി തേങ്ങചട്‌നി തയ്യാറാക്കുമ്പോള്‍ അതിലേക്ക് നിലക്കടലക്ക് പകരം അല്‍പം ജീരകവും പുളിയും എല്ലാം ചേര്‍ത്ത് തയ്യാറാക്കി നോക്കൂ. ഇത് ചട്‌നിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.
ആവശ്യമുള്ള ചേരുവകള്‍:
- തേങ്ങ – 1/4 കപ്പ്
- ചുവന്ന മുളക് – 4
- കറിവേപ്പില – 5-6 തണ്ട്
- വെളുത്തുള്ളി – 3 അല്ലി
- പുളി – ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – അല്പം
വറുത്തിടാന്‍:
*എണ്ണ – 1 ടേബിള്‍സ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ – 1 ടീസ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- ഉണക്ക മുളക് – 1
തയ്യാറാക്കുന്ന വിധം:
*ആദ്യം ഒരു പകുതി തേങ്ങ എടുത്ത് പൊടി പൊടിയായി ചിരകുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, പുളി, ഉപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരക്കാവുന്നതാണ്.
- പിന്നീട് അരച്ചെടുത്ത ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റണം
- അതിന് ശേഷം ചട്‌നി ലൂസ് ആക്കണമെങ്കില്‍ അതിലേക് ്ആവശ്യത്തിന് വെള്ളം ഒഴിക്കാവുന്നതാണ്.
- അവസാനം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില, കായം എന്നിവ വറുത്തെടുത്ത് ചട്‌നിയില്‍ ചേര്‍ക്കുക. നല്ല കിടിലന്‍ തേങ്ങാചട്‌നി തയ്യാര്‍.