വസ്ത്രം മടക്കിവെക്കാൻ താമസിച്ച പത്ത് വയസുകാരിയെ പിതാവ് ക്രൂരമായി …

Written by Web Desk1

Published on:

കൊല്ലം (Kollam) : കേരളപുരം സ്വദേശിയായ 37കാരൻ ആണ് പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു.

മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. പ്രതി 2022 ൽ ഭാര്യാ പിതാവിനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ്. ഈ കേസിലെ ഏക ദൃ‌ക്സാക്ഷിയാണ് ഈ കുട്ടി. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മർദ്ദന സമയം കുട്ടിയും കുട്ടിയുടെ അനുജത്തിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മർദന വിവരം പുറത്തു പറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

See also  അയൽവാസിയായ സ്ത്രീയുടെ മർദനമേറ്റു റോഡിൽ കിടന്ന വയോധികൻ മരിച്ചു

Leave a Comment