അപ്പം,ദോശ,ചോറ്,എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ ചിക്കൻ ചമ്മന്തി തയ്യാറാക്കാം. ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും.
ചിക്കൻ കൊണ്ടാണ് ഇവിടെ ഈ വേറിട്ട ചമ്മന്തി തയ്യാറാക്കുന്നത്.
വേണ്ട ചേരുവകൾ
ചിക്കൻ എല്ലില്ലാത്തത് -250ഗ്രാം
കൊച്ചുള്ളി – 4,5 എണ്ണം
വറ്റൽ മുളക് – 6 എണ്ണം
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പുളി – ചെറിയൊരു കഷ്ണം
തേങ്ങ ചിരകിയത്- 4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവയിട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക.
ഇനി ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനിലേയ്ക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തേച്ചു പിടിപ്പിക്കുക.ശേഷം വറുത്തു കോരുക.
അതും തേങ്ങ ചിരകിയതും വറുത്ത വറ്റൽ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ് ചെയ്തെടുത്താൽ ചിക്കൻ ചമ്മന്തി റെഡി.