കിടിലന്‍ രുചിയില്‍ വായില്‍ അലിഞ്ഞു പോവും കോക്കനട്ട് പേഡ…

Written by Web Desk1

Published on:

ചേരുവകള്‍

പാല്‍ -500
പഞ്ചസാര -മധുരത്തിനനുസരിച്ച്
തേങ്ങ ചിരകിയത്- 2 കപ്പ്
പാല്‍പൊടി-5 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അര ലിറ്റര്‍ പാലില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി കുറുകി വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ഏകദേശം കുറുകി റെഡി ആയാല്‍ ചിരകിയ തേങ്ങയും ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് കുറച്ച് പാല്‍പൊടിയും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് വീണ്ടും നന്നായി കുറുക്കുക. ഇനി ഇഷ്ടമുള്ള ഷേപ്പില്‍ ഉരുട്ടിയെടുക്കുക. ശേഷം ചിരകിയ തേങ്ങയില്‍ തിരിച്ചും മറിച്ചുമിട്ട് വീണ്ടുമെടുക്കുക. ഇനി രുചിയോടെ കഴിക്കാം. വായില്‍ വച്ചാലലിയുന്നത്ര ടേസ്റ്റിയായിരിക്കും.

See also  സോഫ്റ്റും ടേസ്റ്റിയുമായ ആയ കുബ്ബൂസ് എങ്ങനെ തയ്യാറാക്കാം …

Leave a Comment