പാഴ്‌സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്തപല്ലി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പളുഗല്‍ സ്റ്റേഷനിലെ എസ്‌ഐ ഭുവനചന്ദ്രന്റെ മകന്‍ രോഹിത് ആണ് ബീഫ് ഫ്രൈ പാഴ്‌സല്‍ വാങ്ങിയത്. തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തി ഭക്ഷണം കഴിക്കാനായി പൊതി അഴിച്ചപ്പോഴാണ് ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി.

മാര്‍ത്താണ്ഡം ജങ്ഷനിലെ തിരക്കേറിയ നോണ്‍ വെജ് ഹോട്ടലാണ് ബദ്‌രിയ. ഹോട്ടലുകളില്‍ നിന്ന് വൃത്തിയില്ലാതെ ഭക്ഷണം നല്‍കുന്നത് പതിവാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

See also  നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ …

Related News

Related News

Leave a Comment