കുഞ്ഞി പാവാടയിൽ മഞ്ജു വാര്യർ സ്റ്റൈലിൽ ഞെട്ടിച്ച് നവ്യ നായർ …

Written by Web Desk1

Published on:

ഒരുസമയത്ത് മഞ്ജു വാര്യർ (Manju warrier) വൈറലായി മാറിയത് ബ്ലാക്ക് ഹാഫ് സ്കെർട്ടും വൈറ്റ് ക്രോപ്ടോപ്പും അണിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയിലൂടെയായിരുന്നു. പ്രായത്തെ വെല്ലുവിളിച്ചുള്ള മഞ്ജു(Manju warrier) വിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ പ്രായത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട്‌ ചിത്രവുമായാണ് ആണ് നവ്യ നായർ(Navya Nair) എത്തിയിരിക്കുന്നത്. കുഞ്ഞിപ്പാവാടയും ടോപ്പും ഒപ്പം ഒരു ബാഗും കൂളിംഗ് ഗ്ലാസ് നിൽക്കുന്ന നവ്യ(Navya Nair) യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

താരങ്ങളും ആരാധകരുമെല്ലാം നവ്യാനായരു(Navya Nair) ടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുകയാണ്. ‘മധുരപതിനേഴിൽ തിളങ്ങുന്ന നവ്യ ചേച്ചിയെ കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്നാണ് നടി പാർവതി കൃഷ്ണ (Parvathi Krishna)കമന്റ് ചെയ്തിരിക്കുന്നത്.

കുട്ടി എവിടെക്കാ???, സ്കൂൾ വിട്ടാൽ വീട്ടിൽ പൊക്കോണം…. ഇങ്ങനൊന്നും കറങ്ങി നടക്കരുത്….. ഓടി പോ വീട്ടിലെക്ക്, ഈ മൊഞ്ചത്തി സ്കൂളിൽ പോവാണോ, ചേച്ചി പിന്നെ പിന്നെ ഗ്ലാമർ കൂടുവാണല്ലോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.

ഇഷ്ടം എന്ന മലയാള ചിത്രത്തിലൂടെയാണ് നവ്യാനായർ (Navya Nair) സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിലൂടെ സജീവമായ നവ്യ വിവാഹശേഷം ഒരു ഇടവേള എടുത്തു.

പിന്നീട് വീണ്ടും ഒരുത്തി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സിനിമയിലെന്നോണം നവ്യ(Navya Nair) ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്.

See also  നവകേരള ബസ് വാടകയ്ക്ക്….. ഒറ്റസീറ്റിലിരുന്ന് സെൽഫിയെടുക്കാനും അവസരം

Related News

Related News

Leave a Comment