ചര്‍മ്മസംരക്ഷണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് വേനല്‍ കടുത്ത് നിന്നിരുന്ന കാലത്തെ ചര്‍മ്മസംരക്ഷണം എപ്രകാരം എന്നത് പലരിലും തലവേദന ഉണ്ടാക്കിയ ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ചര്‍മ്മത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. കരിവാളിപ്പും, പിഗ്മെന്റേഷനും ഫ്രക്കിള്‍സും എല്ലാം ചേര്‍ന്നൊരു പരുവമായിരിക്കും പലരുടേയും ചര്‍മ്മം. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പരിപ്പ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ഇത് മുഖത്ത കരുവാളിപ്പ് അകറ്റി പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലരും വര്‍ഷങ്ങളായി വീട്ടില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നല്ലൊരു സ്‌ക്രബ്ബ് ആണ് പരിപ്പ് കൊണ്ടുള്ള ഫേസ്പാക്ക്. ഇത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നതാണ് എന്തൊക്കെ ഗുണങ്ങളുള്ളതാണ് എന്ന് പലര്‍ക്കും അറിയില്ല.
ഗുണങ്ങള്‍ ഇപ്രകാരം
പരിപ്പ് കൊണ്ടുള്ള ഫേസ്പാക്ക് ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ പലപ്പോഴും ഇല്ലാതാവുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുഖത്തെ അഴുക്കും എണ്ണയും പാടേ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ ഫേസ്പാക്ക്. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ ബി കോംപ്ലക്‌സ് നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകള്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ , ചര്‍മ്മത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു.
ഉപയോഗിക്കുന്ന വിധം
ചര്‍മ്മത്തില്‍ എപ്രകാരം പരിപ്പ് ഉപയോഗിക്കാം എന്ന്‌നോക്കാം. അതിന് വേണ്ടി പരിപ്പ് ബദാം ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് അച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുക്ള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം.. ഇത് കൂടാതെ പരിപ്പ് വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസം രാവിലെ ബദാം ഓയില്‍ ചൂടാക്കി അതില്‍ പൊടിച്ച് ചേര്‍ത്ത് ചര്‍മ്മത്തില്‍ ഉപയോഗിക്കാം. ഇത് എല്ലാ ദിവസവും രാത്രിയില്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.
പരിപ്പും പാലും
ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി പരിപ്പും പാലും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ പേസ്റ്റ് രൂപത്തില്‍ ഫ്രക്കിള്‍സിന് മുകളില്‍ തേച്ച് പിടിപ്പിക്കുക. അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. അതിന് വേണ്ടി പരിപ്പ് നല്ലതുപോലെ പൊടിച്ച ശേഷം അതിലേക്ക് പാല്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മുഖം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പാടുകളേയും ഇല്ലാതാക്കുന്നു.
പരിപ്പും കറ്റാര്‍ വാഴയും
പരിപ്പിന്റെയും കറ്റാര്‍വാഴയുടെയും പേസ്റ്റ് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ഇത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. അതിന് വേണ്ടി പരിപ്പ് നല്ലതുപോലെ പൊടിച്ച ശേഷം ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതുപോലെ പത്ത് മിനിറ്റോളം സ്‌ക്രബ്ബ് ചെയ്ത് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയേണ്ടതാണ്. ഈ രീതിയില്‍, ആഴ്ചയില്‍ 3 ദിവസം ഈ ഫേസ്പാക്ക് ഉപയോഗിക്കാം. അത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.