Monday, May 19, 2025

പൊലീസ് സ്റ്റേഷനിലെ കൂമ്പിനിടി, എസ്‌ഐയുടെ ലോക്കപ്പ് മർദ്ദന വീഡിയോ വൈറൽ

Must read

- Advertisement -

കരിമുഗൾ: അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരുവർഷം മുമ്പുനടന്ന ക്രൂരമായ പൊലീസ് മർദ്ദനത്തിന്റെ വീഡിയോ ചോർന്നു. അന്നത്തെ എസ്.ഐയായിരുന്ന പി.പി. റെജി സ്റ്റേഷനിലെത്തിയ യുവാവിനെ കുനിച്ചുനിറുത്തി മുട്ടുകൈകൊണ്ട് പലവട്ടം പുറത്തിടിക്കുന്നതാണ് വീഡിയോയിൽ. സ്റ്റേഷനകത്തുള്ള സി.സി ടിവി ക്യാമറകളിൽ പതിഞ്ഞ ദൃശൃങ്ങളാണിത്. വീഡിയോ വൈറലായത് സംബന്ധിച്ച് വിശദീകരണത്തിന് പൊലീസ് തയ്യാറായില്ല.

പൊലീസ് സ്റ്റേഷനിലെ സി.സി ടിവി ഹാർഡ് ഡിസ്കിൽ ആറുമാസം വരെയാണ് ദൃശ്യങ്ങളുടെ സ്റ്റോറേജ് കപ്പാസിറ്റി. സംഭവ സമയത്തോ ആറു മാസത്തിനുള്ളിലോ ആരോ കോപ്പിയെടുത്ത് സൂക്ഷിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് പ്രചരിക്കുന്നത്. പൊലീസിലെ ചേരിപ്പോരും പടലപ്പിണക്കവുമാണ് ദൃശൃങ്ങൾ പുറത്തായതിന് പിന്നിലെന്നാണ് സൂചന.2023 ജനുവരി 23നാണ് വീഡിയോയിൽ കാണുന്ന സംഭവം . സംഭവത്തിൽ മർദ്ദനമേറ്റയാൾ കള്ളക്കേസിൽ തന്നെ കുടുക്കി എന്നാരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിരുന്നു.

എന്നാൽ കുറ്റോരോപിതനായ എസ്.ഐക്കെതിരെ നടപടി എടുത്തിരുന്നില്ല. രണ്ടുമാസംമുമ്പ് ഇതേ സ്റ്റേഷനിൽ പൊലീസുകാർക്കും ഇൻസ്പെക്ടർക്കുമെതിരെ മണ്ണ് മാഫിയാബന്ധം ആരോപിച്ച് നൽകിയ പരാതിയിൽ വിജിലൻസ് പരിശോധന നടന്നിരുന്നു.സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറക്കം ഏതാനും പൊലീസുകാരെ സ്ഥലംമാറ്റി. വിജിലൻസിന് വിവരങ്ങൾ കൈമാറിയത് ഇതേ എസ്.ഐ ആണെന്ന് പൊലീസിലെ ഒരുവിഭാഗം അന്നേ ആരോപണം ഉന്നയിച്ചിരുന്നു.

അതിനിടയിലാണ് അപ്രതീക്ഷതമായി മർദ്ദനത്തിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നത്. ആരോപണ വിധേയനായ എസ്.ഐ ഗുഡ് സർവീസ് എൻട്രിക്കായി ശ്രമങ്ങൾ നടത്തുന്നതിനിടെ വീഡിയോ പുറത്തായതും ദുരൂഹമാണ്.

നിലവിൽ ഇതേ സ്റ്റേഷനിൽ എസ്.ഐയായ റെജി സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത് പോയതിനെക്കുറിച്ച് അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

See also  മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ , പോലീസിൽ പരാതി നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article