എം. ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്

Written by Web Desk1

Published on:

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണ് ശിവശങ്കറിനെ ബാധിച്ചിരിക്കുന്നതെന്നാണ് പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്നും കഴുത്തും നടുവും രോഗ ബാധിതമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി.

മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ലൈഫ് മിഷൻ കേസിൽ സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയും കോടതി അടുത്ത ആഴ്ച പരിഗണിക്കും.

See also  ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി…

Related News

Related News

Leave a Comment