റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭസുരേന്ദ്രൻ

Written by Taniniram

Published on:

തൃശൂര്‍: ശോഭാസുരേന്ദ്രനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ ആഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പ്രോഗ്രാമില്‍ ആന്റോ അഗസറ്റിന്‍ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
ആന്റോ അന്ന് പിസി തോമസിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്നു. ദീന ദയാല്‍ എന്ന പാര്‍ട്ടിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടില്‍ പോയത്. മൂന്നുനാലു വീടുകളില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്റെ പാര്‍ട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ കയറിക്കൂടി. ആന്റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫര്‍ക്ക് നേരെ ഉണ്ടായാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാര്‍ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിര്‍മിച്ചവര്‍ ജയിലിലാണ്. മുന്‍ മന്ത്രി മഞ്ഞളാം കുഴി അലിയെ 18 കോടി പറ്റിച്ചുവെന്നും മാംഗോ ഫോണ്‍ ഇടപാടില്‍ ആന്റോ വന്‍ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

See also  കാട്ടുമാടം മനയിൽ വൻ കവർച്ച

Related News

Related News

Leave a Comment