ഒഡിഷയിലെ കൂട്ടബലാത്സംഗം ;യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ

Written by Taniniram Desk

Published on:

ഒഡിഷയിലെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സ്ക്രാപ്പ് ഡീലർ പ്രമോദ് ബാബു (32), മുഹമ്മദ് ഷംഷുൽ (29) ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷംഷുൽ യാചകനാണ്. ദില്ലി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം യുവതി ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.
ഇക്കഴിഞ്ഞ ഒക്‌ടോബർ 11നാണ് സംഭവം. ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷകയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികൾ യുവതിയെ ഒറ്റക്ക് കണ്ടപ്പോൾ ബലാത്സം​ഗം ചെയ്യാൻ ​ഗൂഢാലോചന നടത്തി. യുവതിയെ ബലം പ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. മൂവരും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓട്ടോയിൽ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് തള്ളുകയായിരുന്നു.

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം താൻ മദ്യത്തിന് അടിമയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് പൊലീസിനോട് പറഞ്ഞു. പരിസരത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചെന്നും ഈ സമയം മദ്യത്തിന് അടിമയായ ഷംഷുൽ എത്തിയെന്നും പ്രതി പറഞ്ഞു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതി ഇരുവരും ലൈംഗികമായി പീഡിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

See also  വേകാത്ത ബിരിയാണി, ഹോട്ടലിൽ കൂട്ടയടി

Leave a Comment