‘അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല’; ഗർഭകാലത്തെ അനുഭവം പറഞ്ഞ് രാധിക ആപ്‌തെ

Written by Taniniram Desk

Published on:

വ്യത്യസ്ത അഭിനയ ശൈലിയിലൂടെ സിനിമ മേഖലയിൽ തന്റേതായ ഒരിടം സ്ഥാപിക്കാൻ സാധിച്ച അഭിനേത്രിയാണ് രാധിക ആപ്‌തെ . ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെയാണ് മലയാളിപ്രേക്ഷകര്‍ക്ക് താരം പരിചിതയായത്. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ രാധിക ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെപ്പറ്റി തുറന്ന് പറയുകയാണ് താരം.

ഗർഭകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് രാധിക പറയുന്നു. ഗർഭകാലം എളുപ്പമല്ല എന്നാണ് രാധിക പറയുന്നത്. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക പറയുന്നു. ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്‌മ തന്നെ ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു.

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററിൽ ഉറക്കമില്ലായ്‌മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാൽ സന്തോഷമായിരിക്കണമെന്ന് ആളുകൾ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെൻ്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്നും രാധിക ആപ്ത പറഞ്ഞു.

See also  ബാല്യകാല സുഹൃത്തിനോട് കുഞ്ഞു ജനിച്ച ശേഷവും സ്നേഹം, ഭർത്താവ് വിവാഹം ചെയ്തു നൽകി…

Related News

Related News

Leave a Comment