വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതൽ…

Written by Web Desk1

Published on:

കോട്ടയം (Kottayam) : പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില വീണ്ടും കൂട്ടി . 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നു മാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. ഹോട്ടലുകൾക്കും റെസ്റ്റാറന്റുകൾക്കും തട്ടുകടക്കാർക്കും തിരിച്ചടിയാകുന്ന നീക്കമാണിത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറിന് 1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട്ട് 1,781.5 രൂപയുമാണ് വില. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഇത്തവണയും മാറ്റംവരുത്തിയിട്ടില്ല. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില. എൽപിജി വില കൂട്ടുന്നതിന്റെ കാരണം പൊതുവേ പൊതുമേഖലാ എണ്ണക്കമ്പനികൾ വെളിപ്പെടുത്താറില്ല. എന്നാൽ‌, രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർധനയാണ് ആഭ്യന്തര എൽപിജി വില കൂടാനും ഇടയാക്കിയതെന്നാണ് വിലയിരുത്തലുകൾ.

See also  ശ്രീകുമാരന്‍ തമ്പി ശതാഭിഷേക നിറവില്‍…….

Related News

Related News

Leave a Comment