ലൈംഗിക പീഡനക്കേസിൽ നിവിൻ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു; നടൻ നൽകിയ ഗൂഢാലോചന പരാതിയിൽ മൊഴിയെടുത്തു

Written by Taniniram

Published on:

കൊച്ചി: യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അതീവ രഹസ്യമായാണ് ചോദ്യം ചെയ്തത്. ആരോപണങ്ങള്‍ നിവിന്‍ പൂര്‍ണ്ണമായും തളളിക്കളഞ്ഞതായാണ് സൂചന. നടന്‍ നല്‍കിയ ഗൂഢാലോചന പരാതിയിലും സംഘം മൊഴിയെടുത്തു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് നിവിന്‍പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

See also  മാധ്യമങ്ങളോടുള്ള ഈ സമീപനം സുരേഷ്ഗോപി മാറ്റണം: കെ യു ഡബ്ല്യു ജെ

Related News

Related News

Leave a Comment