കേരളത്തിനാകെ വേദനയായി ജെൻസൺ , സംസ്‌കാരം ഇന്ന്‌

Written by Taniniram

Published on:

ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ യാത്രയായി.മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജിന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. വയനാട് വെള്ളാരംകുന്നില്‍ ഓമ്‌നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ജെന്‍സന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശേഷം അമ്പലവയല്‍ ആണ്ടൂരില്‍ ജെന്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് ണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ജെന്‍സന്റെയും ശ്രുതിയുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെന്‍സന്റെ ജീവനെടുത്തത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ടപ്പോഴും മനസ് കൈവിടാതെ ശ്രുതിയെ പിടിച്ചു നിര്‍ത്തിയത് ജെന്‍സന്റെ സ്നേഹമായിരുന്നു.

See also  സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, 'വിവാഹം മാറ്റിവെച്ചിട്ടില്ല'

Related News

Related News

Leave a Comment