എഡിജിപി എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം

Written by Taniniram

Published on:

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്. പി.വി. അന്‍വര്‍ എം.എല്‍.എ യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും.

കവടിയാറിലെ കെട്ടിട നിര്‍മ്മാണം, അനധികൃത സ്വത്ത സമ്പാദനം അടക്കം അഞ്ചു കാര്യങ്ങളിലാണ് അന്വേഷണം നടത്തുക. സാമ്പത്തീക ആരോപണമായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാനാകില്ല. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും ഐജി മൊഴിയെടുക്കേണ്ടതില്ലെന്നും എഡിജിപി പറഞ്ഞു. ഇക്കാര്യത്തില്‍ എം.ആര്‍. അജിത്കുമാര്‍ എഡിജിപിയ്ക്ക് കത്തു നല്‍കി.

See also  എഡിഎം നവീന്റെ മരണത്തിൽ മുഖ്യപങ്ക് കളക്ടർക്ക്; സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ…

Leave a Comment