തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മൂന്നു ദിവസം ലഹരി മരുന്ന് നൽകി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായി യുവതി; എല്ലാം പച്ചക്കള്ളമെന്ന് നിവിൻ പോളി

Written by Taniniram

Published on:

നിവിന്‍ പോളിക്കും സംഘത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവതി. നിര്‍മാതാവ് തൃശൂര്‍ സ്വദേശി എ.കെ.സുനിലും നടന്‍ നിവിന്‍ പോളിയും ഉള്‍പ്പെടുന്ന സംഘം മൂന്നു ദിവസം മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചതായി യുവതിയുടെ ആരോപണം. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോണ്‍ നിവിന്‍ പോളിയും സംഘവും ബലംപ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് പീഡനത്തിനു തെളിവില്ല എന്ന് നിവിന്‍ പോളി പറയുന്നത്. പീഡിപ്പിച്ചതായി പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്ന് നിവിന്‍ പോളി പറഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ നിയമപരമായി നേരിടും.
ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ ഊന്നുകല്‍ പൊലീസ് കേസെടുത്തിരുന്നു. നിവിന്‍ 6-ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് എ.കെ.സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണു മറ്റു പ്രതികള്‍.

See also  ബസിനു പിന്നാലെയുള്ള ഓട്ടത്തിന് ആശ്വാസം

Related News

Related News

Leave a Comment