യു​വ​തി​യെ വി​ഷം ഉള്ളിൽ ചെന്നു മ​രി​ച്ച​ നി​ല​യി​ൽ കണ്ടെ​ത്തി

Written by Web Desk1

Published on:

ബം​ഗ​ളൂ​രു (Bangaluru) : കൊ​പ്പാ​ൽ ഗം​ഗാ​വ​തി താ​ലൂ​ക്കി​ൽ വി​ത​ല​പു​ര ഗ്രാ​മ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യെയാണ് വി​ഷം അ​ക​ത്തു​ചെ​ന്നു മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. മാ​രി​യ​മ്മ (21) ആണ് മ​രി​ച്ച​ത്.

ഗ്രാ​മ​വാ​സി​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ര​നു​മാ​യ ഹ​നു​മ​യ്യ​യു​ടെ ഭാ​ര്യയാണ് മാ​രി​യ​മ്മ​. ജാ​തി മാ​റി ന​ട​ന്ന പ്ര​ണ​യ വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് ഭ​ർ​തൃ വീ​ട്ടു​കാ​ർ മ​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്ന് മാ​രി​യ​മ്മ​യു​ടെ പി​താ​വ് ഗം​ഗാ​വ​തി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഹ​നു​മ​യ്യ​യും മാ​രി​യ​മ്മ​യും വി​വാ​ഹി​ത​രാ​യ​ത്. ഭ​ർ​തൃ കു​ടും​ബ​ത്തി​ലെ 13 പേ​ർ മ​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു. തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വി​ഷം ക​ഴി​ച്ചു എ​ന്നാ​ണ് ഭ​ർ​തൃ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ഷം അ​ക​ത്തു ചെ​ല്ലും മു​മ്പ് മാ​രി​യ​മ്മ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പി​താ​വി​ന്റെ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

See also  യുവതിയെ കഷ്‌ണങ്ങളാക്കി ഫ്രി‌ഡ്‌ജിൽ വച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു…

Leave a Comment