- Advertisement -
ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ വിവാഹമേ ചെയ്യരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീധനം നല്‍കി സ്ത്രീകള്‍ ഒരിക്കലും വിവാ?ഹം ചെയ്യരുതെന്നും സ്ത്രീധനം നല്‍കി വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് താന്‍ പറയുന്നതെന്നും ഭാമ. അങ്ങനെയൊരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വന്നാലുള്ള അവസ്ഥയും മക്കള്‍ കൂടി ഉണ്ടെങ്കില്‍ നേരിടേണ്ടതായ അവസ്ഥകളുമാണ് താന്‍ പറഞ്ഞതെന്നും ഭാമ ഇന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
