തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും; കര്‍ശന പരിശോധന

Written by Taniniram

Published on:

തൃശൂര്‍: തൃശൂര്‍ മടക്കത്തറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികള്‍ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗം ബാധിത്ത ഫാമിലെ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും.

തൃശൂരിലേക്കോ ജില്ലയില്‍ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ആഫ്രിക്കന്‍ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

See also  കുട്ടനല്ലൂരില്‍ പിക്കപ്പ് വാനില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു

Related News

Related News

Leave a Comment