Thursday, April 3, 2025

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതിയില്‍ ബലാത്സംഗ കേസ്

Must read

- Advertisement -

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ നല്‍കിയ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതി. പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. യുവതി താമസിക്കുന്നത് കൊച്ചിയിലാണ്. പീഡനം നടന്നത് കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ്. ഒമര്‍ ലുലു തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഒമര്‍ ലുലു സംവിധാന ചെയ്ത സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.

നടിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്ന് ഒമര്‍ ലുലു സമ്മതിച്ചിട്ടുണ്ട്. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ ഉണ്ടായ വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമര്‍ ലുലു ആരോപിക്കുന്നു. കേസില്‍ നെടുമ്പാശ്ശേരി പോലീസ് ഉടന്‍ ഒമര്‍ ലുലുവിനെ ചോദ്യം ചെയ്യും.

ഹാപ്പി വെഡ്ഡിംഗ് ചങ്ക്‌സ് ,ഒരു അഡാര്‍ ലവ്, ധമാക്ക ,നല്ല സമയം എന്നീ ചിത്രങ്ങളാണ് ഒമര്‍ലുലു സംവിധാനം ചെയ്തത്. യുവതീയുവാക്കളെ ആകര്‍ഷിക്കുന്ന വിഷയങ്ങളാണ് സിനിമയാക്കുന്നത്. ഒരു അഡാര്‍ ലവ് വന്‍വിജയമായിരുന്നു. എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസില്‍ സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥിയായും ഒമര്‍ലുലു എത്തിയിരുന്നു.

See also  ലൈംഗികാതിക്രമകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം; ഉഭയസമ്മതപ്രകാരമുളള ബന്ധമാണ് പരാതിക്കാരിയുമായി ഉളളതെന്ന് കോടതി നിരീക്ഷണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article