അധിക കാലമായില്ല റോസ്മേരി എന്ന ചെടി മലയാളികൾക്ക് സുപരിചിതമായിട്ട്. ഇന്നത് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എല്ലാം വൈറലായി കൊണ്ടിരിക്കുന്ന റീലുകളുമായി മാറിക്കഴിഞ്ഞു. സ്ത്രീകൾക്ക് തലമുടി ഇടതൂർന്ന് വളരാൻ സഹായിക്കുന്ന ഒന്നാണ് റോസ്മേരി. റോസ്മേരിയുടെ ഉണങ്ങിയ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം തലയോട്ടിയിൽ സ്പ്രേ ചെയ്യുന്നതിലൂടെ തലമുടി ധാരാളമായി വളരുമെന്നാണ് റോസ്മേരിയുടെ ഗുണം.
ഇനി റോസ്മേരിയുടെ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. Salvia rosemarinus എന്ന ശാസ്ത്രീയ നാമമുള്ള നിത്യഹരിതവും സൂചി പോലുള്ള ഇലകളും വെള്ള പിങ്ക് നീല തുടങ്ങിയ നിറങ്ങളിൽ ഉള്ള പൂക്കളുള്ള കുറ്റിച്ചെടിയാണ് റോസ്മേരി. സുഗന്ധ ഗ്രന്ഥികളും എണ്ണയും ചേർന്നുവരുന്ന ലാമിയ സി യെ എന്ന കുടുംബത്തിലെ പ്രധാനി കൂടിയാണ് റോസ്മേരി. മെഡിറ്ററേനിയൻ പ്രദേശമാണ് റോസ്മേരിയുടെ ജന്മദേശം. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് റോസ്മേരി പൂവിടുന്ന കാലഘട്ടം.
റോസ്മേരി ഇലകളും പൂവുകളുമിട്ട് എണ്ണ കാച്ചി തേക്കുന്നതും മുടി വളരുന്നതിനും മുടിക്ക് കറുപ്പ് നിറം കൂട്ടാനും റോസ്മേരിക്ക് കഴിയുന്നു. ഫിനോളിക് ആസിഡ് ഉള്ള റോസ്മേരിയിൽ നിക്ക് ആസിഡും ധാരാളമായി കാണുന്നു. ഇതിന് ആന്റി ബാക്ടീരിയൽ, ആന്റി ഓക്സിഡന്റ് ആന്റി ഇൻ ഫ്ലേറ്ററി തുടങ്ങിയ ഗുണങ്ങൾ കൂടി ഉണ്ട്.
സുഗന്ധ എണ്ണകൾക്ക് പുറമേ പാചകത്തിനും മരുന്നിനും അലങ്കാര സസ്യമായും റോസ്മേരിയെ ഉപയോഗിക്കുന്നുണ്ട്. റോസ്മേരിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയിൽ Camphor, Camphene തുടങ്ങിയ ഘടകങ്ങൾ കൂടി അടങ്ങിയിരിക്കുന്നു.
റോസ് മേരി വാട്ടർ ഇന്ന് എല്ലാ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒന്നായി മാറിക്കഴിഞ്ഞു.