മതിലകം: കൂളിമുട്ടം പൊക്ലായി ബീച്ചിൽ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തിരമാലയോടൊപ്പം ഡോൾഫിൻ ജഡം കരയിലേക്ക് അടിഞ്ഞ നിലയിലാണ്. ബോട്ടിന്റെയോ മറ്റോ യന്ത്രഭാഗം തട്ടി പരിക്കേറ്റ് ചത്ത് കരക്കടിഞ്ഞതാകാം എന്ന് സംശയിക്കുന്നു. അഞ്ചടിയോളം വലിപ്പമുണ്ട്. വാർഡ് മെമ്പർ ബിജുവിന്റെ നേതൃത്വത്തിൽ ജഡം സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡോൾഫിന്റെ ജഡം കാണാൻ നാട്ടുകാർ എത്തിയിരുന്നു.
Related News