ഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 7 നവജാതശിശുക്കള്‍ പൊളളലേറ്റ് വെന്തുമരിച്ചു. ഇന്നലെ രാത്രി ദാരുണമായ അപകടം ഉണ്ടായത്. അപകടത്തില്‍ നിന്ന് 12 കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും, 7 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. രാത്രി 11.32 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. ഒമ്പത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഗുജറാത്തിലെ രാജ്കോട്ട് തീപിടിത്തത്തില്‍ 27 പേര്‍ മരിച്ച ഞെട്ടലില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്.
വിവേക് വിഹാര്‍ ബേബി കെയര്‍ സെന്ററിലെ തീപിടിത്തത്തില്‍
പശ്ചിമ വിഹാറിലെ ഭരോണ്‍ എന്‍ക്ലേവില്‍ താമസിക്കുന്ന ആശുപത്രി ഉടമ നവീന്‍ കിച്ചിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിച്ചില്ല. സെന്ററിനുള്ളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കിടന്നിരുന്നു. അതില്‍ തീ പടര്‍ന്നിരുന്നു.