ലാലേട്ടന് ഒരു പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്…

Written by Web Desk1

Updated on:

മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ ഒന്നാണ് ചിത്രത്തിലെ ‘കിരീടം പാലം’. കിരീടം പാലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിരീടം സിനിമ പോലെ തന്നെ മലയാളികളുടെ മനസ്സിൽ.

കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം… ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിന്‍റെ കവിളിൽ തലോടി എന്ന മികച്ച ഗാനത്തിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. എന്നാണ് മന്ത്രി മുഹമ്മ​ദ് റിയാസ് കുറിച്ചത്.

അതേസമയം മോഹൻലാൽ ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു. അതിൽ തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ ശ്രദ്ധേയമായിരുന്നു.

See also  പട്ടിക്കാട് എൽപി സ്കൂളിന് പച്ചക്കറികൾ നൽകി

Leave a Comment