മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ് വിധി ഈ മാസം 19ലേക്കു മാറ്റി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. (The Vigilance Court will pass judgment on the monthly petition against Chief Minister Pinarayi Vijayan and his daughter Veena on 19th of this month.) കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി (Petition of Mathew Kuzhalnadan MLA) പിന്നീട് പരിഗണിക്കും. വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാട (Mathew Kuzhalnadan)ന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാടു മാറ്റിയിരുന്നു.

ഇതോടെ, കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു 12 ലേക്കു കേസ് മാറ്റിയത്.

സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു സിഎംആർഎലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യുവിന്റെ ആരോപണം.

See also  നാദാപുരം മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ

Related News

Related News

Leave a Comment