‘ഇങ്ങനെയുള്ള വരനെ എനിക്ക് ഓൺലൈനിൽ ഓർഡർ ചെയ്യാനാവുമോ?’……

Written by Web Desk1

Published on:

വിവാഹാഘോഷത്തിന്റെ പലതരത്തിലുള്ള വീഡിയോ (Various video of wedding celebration) സോഷ്യൽ മീഡിയയിൽ വൈറലാ (Viral on social media) യി മാറാറുണ്ട്. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഓരോ ചടങ്ങുകളും ഇപ്പോൾ വലിയ വലിയ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ഉള്ള അവസരമാണ്. അതിന്റെ വേറിട്ടതും മനോഹരമായതുമായ അനേകമനേകം ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അതുപോലെ ഒരു മെഹന്ദി ആഘോഷ (Mehndi celebration) ത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ (Social Media) യിൽ ആഘോഷമാകുന്നത്. ഒരു വരനും വധുവുമാണ് ഈ വീഡിയോയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ആഘോഷമാണ് ഈ വീഡിയോയിൽ കാണുന്നത്. ആ വീഡിയോയിൽ വരൻ വധുവിനോട് പെരുമാറുന്ന രീതിയാണ് ആളുകളെ ആകർഷിച്ചത്. മെഹന്ദി നടക്കുന്ന സമയത്ത് വരൻ വധുവിന് പഴങ്ങൾ വായിൽ വച്ചുകൊടുക്കുന്നതാണ് ആദ്യം തന്നെ വീഡിയോയിൽ കാണുന്നത്. ഒരു പാത്രത്തിൽ നിന്നും പഴങ്ങളെടുത്ത് വധുവിന്റെ വായിൽ വച്ചുകൊടുക്കുന്നത് വീഡിയോയിൽ കാണാം. വരൻ ഒരു കുട്ടിയോടെന്ന പോലെ വാത്സല്യത്തോടെയാണ് അവളോട് പെരുമാറുന്നത്. അതിനിടയിൽ വധു കണ്ണിറുക്കി കാണിക്കുന്നതും കാണാം.

വരനും വധുവും പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കുസൃതി നിറഞ്ഞ പെരുമാറ്റമാണ് ഇരുവരുടേയും. ‘വരന്മാരാവാൻ പോകുന്നവർ ശ്രദ്ധിച്ചോളൂ, മെഹന്ദിയുടെ 4-6 മണിക്കൂർ വിലപ്പെട്ടതും ആഘോഷകരവുമാക്കാം’ എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.

See also  ഓൺലൈൻ വാങ്ങിയ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസ്സം…. പരിശോധനയിൽ!!

Related News

Related News

Leave a Comment