മോഷ്ടാവ് മുഖം മൂടിയും ഗ്ലൗസും ധരിച്ചു യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം

Written by Web Desk1

Published on:

എടപ്പാൾ (Edaappal) : അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ കവർന്നത് . ഇന്നു രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണു മോഷണം നടന്നത്.

മുഖം മൂടിയും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. കസേരയിൽ കെട്ടിയിട്ടശേഷം വളയും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

സംഭവസമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അച്ഛൻ അശോകൻ ആശുപത്രിയിലും അമ്മ കുളിമുറിയിൽ കയറുകയും ചെയ്ത സമയത്താണ് മോഷ്ടാവ് എത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

See also  യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ മോഷണം നടത്തുന്ന ഫോൺ മോഷ്ടാവ് പിടിയിൽ

Related News

Related News

Leave a Comment