Tuesday, May 20, 2025

വര്‍ക്കലയില്‍ വീണ്ടും ഭക്ഷ്യവിഷബാധ ; കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് 23 കാരന്‍ മരിച്ചു

Must read

- Advertisement -

തിരുവനന്തപുരം വര്‍ക്കലയില്‍ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ബന്ധുക്കള്‍. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു. 29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോജരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ വര്‍ക്കല സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 64 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

See also  ആശുപത്രിയിലെത്തിയ ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article