പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി

Written by Taniniram

Published on:

പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമാണ എന്ന് കല്‍ക്കട്ട ഹൈക്കോടതി. ഐ പി സി 354 പ്രകാരം ലൈംഗികച്ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം.റോഡില്‍ മദ്യബഹളം വെച്ച ആളെ പിടികൂടിയ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഡാര്‍ലിങ് എന്ന വിളിച്ച കേസില്‍ പ്രതിയുടെ ശിക്ഷ കോടതി ശരിവെച്ചു.
എന്താണ് ഡാര്‍ലിങ് എനിക്ക് പിഴ ചുമത്താന്‍ വന്നതാണോ എന്നായിരുന്നു അയാളുടെ ചോദ്യം.അതേ സമയം ഇയാള്‍ ആ സമയത്ത് മദ്യപിച്ചിരുന്നില്ലായെന്ന് പ്രതി ഭാഗം വാദിച്ചു. എന്നാല്‍ പൊതുസ്ഥലത്ത് വച്ച് ഒരു സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് മോശമാണെന്നും മദ്യപിച്ചിരുന്നില്ലായെങ്കില്‍ വ്യാപ്തി ഇതിനും കൂടുതലായേനെയെന്ന്് കോടതി കണ്ടെത്തി.

See also  കർഷക സംഘടനകൾ ബജറ്റിന്റെ പകർപ്പ് കത്തിക്കും

Leave a Comment