Thursday, April 3, 2025

കടുത്ത മൂക്കടപ്പും, മുഖത്ത് വേദനയും, ആശുപത്രിയിലെത്തിച്ചപ്പോൾ മൂക്കിൽ കണ്ടത്…

Must read

- Advertisement -

തായ്‌ലാൻഡ് (Thailand) കഴിഞ്ഞ ഒരാഴ്ചയായി 59 – കാരി മൂക്കടപ്പും മുഖത്ത് വേദനയും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. പൊടി കാരണമായിരിക്കാം എന്ന് കരുതി ഇവർ ചികിത്സ തേടാനൊന്നും പോയില്ല. എന്നാൽ, പിന്നീട് അവർക്ക് മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി. അതിനൊപ്പം ഡസൻ കണക്കിന് ചെറിയ വിരകളും പുറത്ത് വന്നു. അവർ ഉടൻ തന്നെ വടക്കൻ തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിലെ നാക്കോൺപിംഗ് ഹോസ്പിറ്റലിൽ പോവുകയായിരുന്നു. അവിടെവച്ച് എക്സ്റേ എടുത്തു. എക്സ്‍റേയിലാണ് മൂക്കിൽ വിരകളെ കണ്ടെത്തിയത്. വിരകളെ കണ്ടതോടെ വിശദമായ എൻഡോസ്കോപ്പി എടുത്തു. പിന്നാലെ നൂറുകണക്കിന് വിരകളാണ് അവളുടെ മൂക്കിനകത്തുള്ളത് എന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. ശേഷം വിരകളെ മൂക്കിൽ നിന്നും എടുത്തുകളഞ്ഞു. ഇതോടെ വേദനയൊക്കെ മാറി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തു.

വിരകളെ എടുത്ത് മാറ്റിയില്ലായിരുന്നുവെങ്കിൽ അത് കൂടുതൽ അവയവങ്ങളിലേക്ക് പടരുകയും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളോ എന്തിന് മരണത്തിലേക്കോ വരെ എത്തിച്ചേർന്നാക്കാമെന്നുമാണ് വിദ​ഗ്ദ്ധർ പറയുന്നത്. ചിയാങ് മായ് പോലുള്ള തായ്‍ലൻഡിന്റെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക് അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2022 – ൽ ഇതുപോലെ ചെവിവേദന അനുഭവപ്പെട്ട ഒരാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ചെവിക്കകത്ത് മാംസം ഭക്ഷിക്കുന്ന ഒരുതരം പുഴുക്കളെ കണ്ടെത്തിയിരുന്നു. ചൊറിച്ചിലും രക്തസ്രാവവും വേദനയും ഉണ്ടായതിനെ തുടർന്നാണ് ഇയാൾ അന്ന് ഡോക്ടറെ സമീപിച്ചിരുന്നത്. പിന്നീട് നടന്ന വിശദമായ പരിശോധനയിൽ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. പിന്നീട്, അവയെ എല്ലാം നീക്കം ചെയ്തു.

See also  ദ്രാവകം നൽകി മയക്കി യുവതിയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article