തിരുവോണദിനത്തിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്

Written by Taniniram

Published on:

തിരുവോണ നാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.

See also  കൃഷിയെ ഹൃദയത്തിലേറ്റിയ ഒരാള്‍

Leave a Comment