Thursday, April 3, 2025

അവിഹിതം കൈയ്യോടെ പൊക്കിയ ഭാര്യ ഭര്‍ത്താവിനെ പോലീസിന് മുന്നിലിട്ട് അടിച്ചു ചതച്ചു…

Must read

- Advertisement -

ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ ആണ് സംഭവം. ഭാര്യ കാമുകിയുടെ വീട്ടിൽ നിന്ന് ഭർത്താവിനെ കയ്യോടെ പിടികൂടി. കാമുകിയോടൊപ്പം ഭർത്താവിനെ കണ്ട് നിയന്ത്രണംവിട്ട യുവതി ഇയാളുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കാമുകിയുടെ വീട്ടിൽ നിന്ന് തന്റെ ഭർത്താവിനെയും കൂട്ടി പോലീസിനൊപ്പം യുവതി വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഭർത്താവിന് നേരെ തിരിഞ്ഞ് യുവതി ഇയാളുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒന്നും അറിയാത്ത മട്ടിൽ ഫോൺ വിളിച്ച് പുറത്തിറങ്ങുന്ന യുവാവ് മുഖത്ത് അടി കിട്ടിയതോടെ പോലീസിന്റെ മുന്നിൽ വച്ച് ഭാര്യയെ തിരിച്ച് മർദിച്ചു.

തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പോലീസ് ഇടപെട്ട് പിടിച്ചു മാറ്റുകയുമായിരുന്നു. യുവാവിന്റെ വിവാഹേതര ബന്ധം ഭാര്യ കയ്യോടെ പിടികൂടിയെന്നാണ് എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ഭർത്താവിനെ ഭാര്യ പിന്തുടർന്നെത്തിയതോടെയാണ് സംഭവമറിഞ്ഞത്. തുടർന്ന് പ്രകോപിതയായ യുവതി പോലീസിനെയും കൂട്ടി ഭർത്താവിന്റെ കാമുകിയുടെ വീട്ടിലെത്തുകയായിരുന്നു.

https://twitter.com/gharkekalesh/status/1809953942467735672
See also  ശ്രുതിയുടെ മരണം; അന്വേഷണം കടുപ്പിച്ച് പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article