Thursday, April 3, 2025

കാർ സ്‌കൂട്ടറിൽ തട്ടി സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Must read

- Advertisement -

മലപ്പുറം (Malappuram ) ∙ വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യബസി (Pvt Bus) നടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (Tiruvali Thayamkot Kurikal Huda) (24) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10 ന് വണ്ടൂർ പൂക്കളത്താണ് അപകടം. കാർ സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഹൃദയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

See also  കരിങ്കൽ ലോറിയും ബസുകളും കൂട്ടിയിടിച്ച് നാല് മരണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article