ഗൂഗിൾ പേയിൽ ശബ്‌ദം കേട്ടില്ല; കോട്ടയത്ത് പമ്പ് ജീവനക്കാരന് ക്രൂരമർദനം, ഒരാൾക്ക് കുത്തേറ്റു

Written by Web Desk1

Published on:

കോട്ടയം (Kottyam) : ഗൂഗിൾ പേ (Google Pay) യുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരന് പരിക്ക്. കോട്ടയം തലയോലപ്പറമ്പിലാ (Thalayolaparamb) ലാണ് സംഭവം. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരനും കുത്തേറ്റു.

പെട്രോളടിച്ച ശേഷം പണം ഗൂഗിൾ പേ ചെയ്‌തപ്പോൾ അനൗൺസ്‌മെന്റ് ശബ്‌ദം കേൾക്കാത്തതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. സംഭവത്തിൽ തലയോലപ്പറമ്പ് വടകര സ്വദേശികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളായ അക്ഷയ്‌, അജയ് എന്നിവർക്കായി തെരച്ചിൽ നടത്തുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവമുണ്ടായത്. വാഹനത്തിൽ പെട്രോൾ നിറച്ച തുക നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സംഘം ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരെ മർദിക്കുകയായിരുന്നു.

പ്രതിയായ റസൽപൂരം നീർമൺകുഴി അയനത്തൂർ മേലെ എസ് കെ സദനത്തിൽ ശ്യാമിനെ (31) മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഊരുട്ടമ്പലം ബാലരാമപുരം റോഡിലെ എഎംജെ പെട്രോൾ പമ്പിൽ പത്തോളം പേർ ചേർന്നാണ് ജീവനക്കാരെയും സംഭവം കണ്ട് ഓടി എത്തിയ മാനേജരെയും സുരക്ഷ ജീവനക്കാരെയും മർദിച്ചത്.

അഞ്ച് ബൈക്കിൽ എത്തിയ പത്ത് യുവാക്കളാണ് ആക്രമണം നടത്തിയത്. ആദ്യം ഒരു വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറയ്ക്കുകയും തുടർന്ന് രണ്ട് ബൈക്കിൽ കൂടി 50 രൂപ വീതം പെട്രോൾ നിറയ്ക്കുകയും ചെയ്തു.ശേഷം മൂന്നാമത്തെ ബൈക്കിൽ ഇരുന്ന ആൾ ഗൂഗിൾ പേ ചെയ്യും എന്ന് പറഞ്ഞെങ്കിലും ഇത് അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ല. പണം ക്രെഡിറ്റ് ആകാത്തത് കാരണം ജീവനക്കാർ പണം ചോദിച്ചപ്പോൾ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർ മടങ്ങാൻ തുടങ്ങി. ഇതോടെ ജീവനക്കാർ യുവാക്കളോട് പണം ആവശ്യപെട്ടു. ഇതാണ് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിയൊരുക്കിയത്.

See also  സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം…

Leave a Comment