രാംഗോപാൽ വർമ്മയുടെ സാരി സിനിമയിൽ ഗ്ലാമർ റോളിൽ ശ്രീലക്ഷ്മി ; ടീസർ വൈറൽ

Written by Taniniram

Published on:

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ താരമാണ് ആരാധ്യദേവിയെന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി സതീഷ്. പുതിയ ചിത്രമായ സാരിയില്‍ നായികയായി വെളളിത്തിരയിലെത്തുകയാണ് ശ്രീലക്ഷ്മി .ഇപ്പോഴിതാ സാരിയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിനെക്കുറിച്ചാണ് പറയുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശബരിയാണ് ഫോട്ടോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. നടന്‍ സത്യാ യാദവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Leave a Comment