ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. വഴക്ക് പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയത്

Written by Taniniram

Published on:

തൃശ്ശൂര്‍: വീട്ടിലെ വഴക്കിനെ തുടര്‍ന്ന് പിണങ്ങി ഇറങ്ങിയ കുട്ടികളെ കണ്ടെത്തി.ചാവക്കാട് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയാണ്് പൊലീസ് ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തിയത്. ഈ മാസം 13നാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികള്‍ വീട് വിട്ടു പോയത്. ഉടനെ തന്നെ ഗുരുവായൂര്‍ എസിപിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിനിടയില്‍ ഇവര്‍ ട്രെയിനില്‍ മംഗലാപുരത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവര്‍ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങി. മംഗലാപുരത്ത് നിന്നും ബംഗ്ലൂര്‍ക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും ഇവരെ കണ്ടെത്തുകയും പൊലീസ് നാട്ടിലെത്തിക്കുകയുമായിരുന്നു.

See also  കാമുകന് കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ , കൊലപാതകമാണോയെന്നു സ്ഥിതീകരിക്കാൻ പരിശോധന ഫലം ലഭിക്കണം, ഡോണയുടെ മൊഴി വിശ്വസിക്കാതെ പോലീസ്

Related News

Related News

Leave a Comment