കെഎസ്ആർടിസി ബസിൽ ഇനി യാത്രക്കിടെ വെള്ളവും ഭക്ഷണവും ലഭിക്കും; പണം ഡിജിറ്റലായി നൽകാം

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്‌ആര്‍ടിസി (KSRTC) യിൽ പുതിയ പരിഷ്‌കാരങ്ങളുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ (Minister KB Ganesh Kumar). ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഈ സൗകര്യം ഒരുക്കം. ഇതിനുള്ള പണം ഡിജിറ്റലായും നല്‍കാമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ഏജൻസികൾക്ക് കരാർ നൽകും. ലഘുഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ ബസുകളിൽ മാലിന്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.

മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കാനും തീരുമാനമായി. അഞ്ചു വര്‍ഷത്തേയ്ക്ക് ആയിരിക്കും കരാർ. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. കെഎസ്‌ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Related News

Related News

Leave a Comment