കെഎസ്ആർടിസി ബസിൽ ഇനി യാത്രക്കിടെ വെള്ളവും ഭക്ഷണവും ലഭിക്കും; പണം ഡിജിറ്റലായി നൽകാം

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്‌ആര്‍ടിസി (KSRTC) യിൽ പുതിയ പരിഷ്‌കാരങ്ങളുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ (Minister KB Ganesh Kumar). ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഈ സൗകര്യം ഒരുക്കം. ഇതിനുള്ള പണം ഡിജിറ്റലായും നല്‍കാമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ഏജൻസികൾക്ക് കരാർ നൽകും. ലഘുഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ ബസുകളിൽ മാലിന്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.

മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കാനും തീരുമാനമായി. അഞ്ചു വര്‍ഷത്തേയ്ക്ക് ആയിരിക്കും കരാർ. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. കെഎസ്‌ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

See also  ജയസൂര്യ അമേരിക്കയിൽ നിന്നും തിരിച്ചെത്തി ,എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരണം

Leave a Comment