ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്‌പെട്ടേഴ്‌സ് ഉളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളുവെന്നാണ് നിര്‍ദേശം. കൂടാതെ, 18 വര്‍ഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം.

ടെസ്റ്റ് വാഹനങ്ങളില്‍ ക്യാമറ വെക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

ലേണേഴ്‌സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താന്‍ റീജണല്‍ ആര്‍ടിഒമാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

ലൈസന്‍സ് ഫീസും ചാര്‍ജുകളും

ലേണേഴ്സ് ലൈസന്‍സ് (ഫോം 3): 150 രൂപ
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ: 200 രൂപ
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്: 1000 രൂപ
ലൈസന്‍സിലേക്ക് മറ്റൊരു വാഹന വിഭാഗം ചേര്‍ക്കാന്‍ : 500 രൂപ
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍: 200 രൂപ
വൈകി പുതുക്കല്‍ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ
ഡ്രൈവിംഗ് ഇന്‍സ്ട്രക്ഷന്‍ സ്‌കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്: 5000 രൂപ
ലൈസന്‍സിംഗ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍: 500 രൂപ
ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ

See also  ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റ്; അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിർബന്ധമാക്കി…

Leave a Comment