Tuesday, May 20, 2025

മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍….

Must read

- Advertisement -

കോഴിക്കോട് (Calicut) : മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ (Drunk couple) കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശി (A native of Theiyapara) കളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പൊലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്.

കോടഞ്ചേരി (Kodancheri) യില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കലഹത്തിനൊടുവില്‍ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നയാളാണ് കുട്ടിയെ വഴിയരികില്‍ കണ്ടത്. ഇയാള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടര്‍ന്ന് വീട്ടിലെത്തിക്കുകയുമായിരുന്നു.

See also  അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സം​ഗം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article