തൊട്ടാൽ പൊള്ളും റെക്കോർഡിൽ; പവന് 51,280 രൂപയായി

Written by Taniniram1

Published on:

തൃശൂർ : സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വർധിച്ച് 6410 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 56,000 രൂപ നൽകേണ്ടിവരും. ഏപ്രിൽ 1ന് എത്തിയ പവന് 50,880 രൂപയെന്ന റെക്കോർഡാണ് ഇന്ന് മറികടന്നത്.

See also  ഗുരുവായൂരപ്പന് ബിംബശുദ്ധി: ഇന്ന് വൈകീട്ട് ദർശന നിയന്ത്രണം

Leave a Comment